ഗണക സമുദായത്തിന്റെ നേതൃത്വത്തില്‍ താലപ്പൊലി നടത്തി
വൈക്കം: വൈക്കത്തഷ്ട്മിയുടെ നാലാം ഉത്സവ ദിവസമായ വ്യാഴാഴ്ച വൈകിട്ട് വൈക്കം ഗണക സമുദായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ആകര്‍ഷകമായി. താലങ്ങളില്‍ ദീപവും പുഷ്പവും നിറച്ച് നീങ്ങിയ താലപ്പൊലി നഗരവീഥികളില്‍ ഭക്തിയുടെ പ്രഭ ചൊരിഞ്ഞു. തോട്ടുവക്കം ജംഗ്ഷനില്‍ നിന്നും പുറപ്പെട്ട താലപ്പൊലിക്ക് വാദ്യമേളങ്ങളും, മുത്തുകുടകളും അകമ്പടിയായി. പ്രസിഡന്റ് ദീപ ഗോപി, സെക്രട്ടറി ദീപ ജ്യോതി, സമുദായം പ്രസിഡന്റ് കെ.കെ. ഗോപി കുട്ടന്‍, സെക്രട്ടറി ജ്യോതി രാജ്, രമണി രാമചന്ദ്രന്‍, രത്നമ്മ ശിവരാമന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.