ഗുരുദേവ ജയന്തി: പതിനേഴായിരം ഭവനങ്ങളിൽ പീതവർണ കൊടികൾ ഉയർന്നു

വൈക്കം: എസ് എൻ ഡി പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ സെപ്തംബർ 7ന് നടക്കുന്ന ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ മുന്നോടിയായി വൈക്കം എസ് എൻ ഡി പി യൂണിയനും, 55 ശാഖായോഗങ്ങളും, പതിനേഴായിരം കുടുംബങ്ങളും ഞായറാഴ്ച്ച പതാക ദിനം ആചരിച്ചു. യൂണിയനിലും, ശാഖാ യോഗങ്ങളിലും ഞായറാഴ്ച്ച രാവിലെ പീതവർണ പതാകകൾ ഉയർത്തി. പതിനേഴായിരം എസ് എൻ ഡി പി കുടുംബങ്ങളിലും സ്ഥാപനങ്ങളിലും പീതവർണ കൊടികൾ കെട്ടി.
യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് പി.വി. ബിനേഷ് പീതവർണ കൊടി ഉയർത്തി. യൂണിയൻ സെക്രട്ടറി എം.പി. സെൻ, യോഗം അസി. സെക്രട്ടറി പി.പി. സന്തോഷ്, ഭാരവാഹികളായ സെൻ സുഗുണൻ, വി.വേലായുധൻ, വനിത യൂണിയൻ സെക്രട്ടറി സിനി പുരുഷോത്തമൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എം. മനു, സെക്രട്ടറി രമേഷ്. ആർ. കോക്കാട്ട്, കേന്ദ്ര സമിതി അംഗം പി.കെ. സിജു, അഖിൽ മാടക്കൻ എന്നിവർ പങ്കെടുത്തു. 55 ശാഖാ ഓഫീസുകളിൽ അതാത് ശാഖാ പ്രസിഡന്റുമാർ പതാക ഉയർത്തി. ഗുരുദേവന്റെ ഛായചിത്രം അലങ്കരിച്ചു വെച്ച് പുഷ്പ്പാർച്ചനയ്ക്ക് ശേഷമാണ് പതാക ദിനാചരണ ചടങ്ങുകൾ നടത്തിയത്.