🔴 BREAKING..

ഗുരുദേവ ജയന്തിയുടെ മുന്നോടിയായി എസ്.എൻ.ഡി.പി യൂത്ത് മുവ്‌മെന്റ് യൂണിയൻ സ്‌നേഹബന്ധൻ ചാർത്തൽ ദിനം ആചരിച്ചു

ഗുരുദേവ ജയന്തിയുടെ മുന്നോടിയായി എസ്.എൻ.ഡി.പി യൂത്ത് മുവ്‌മെന്റ് യൂണിയൻ സ്‌നേഹബന്ധൻ ചാർത്തൽ ദിനം ആചരിച്ചു
സ്‌നേഹബന്ധൻ ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി.എം. മനുവിന്റെ കയ്യിൽ മഞ്ഞ ചരട് കെട്ടി ദിനാചരണം ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം വൈക്കം യൂത്ത് മൂവ്‌മെന്റ് യൂണിയന്റെ നേതൃത്വത്തിൽ സ്‌നേഹബന്ധൻ ചാർത്തൽ ചടങ്ങ് നടത്തി. യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി.എം. മനു ചെമ്മനാകരിയുടെ കയ്യിൽ മഞ്ഞ ചരട് കെട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി. സെൻ, യോഗം അസി. സെക്രട്ടറി പി.പി. സന്തോഷ്, യോഗം ഡയറക്ടർ രാകേഷ് മോഹൻ, യൂണിയൻ കൗൺസിൽ മെമ്പർ സെൻ സുഗുണൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ആർ. രമേശ്, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗങ്ങളായ സി.കെ. സിജു, അഖിൽ മാടക്കൽ, കൗൺസിലർമാരായ പ്രവീൺ സുധീഷ്, പി.എം. മോഹിത്, വനിതാ യൂണിയൻ സെക്രട്ടറി സിനി പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.