|
Loading Weather...
Follow Us:
BREAKING

ഗുരുദേവ ക്ഷേത്ര നിര്‍മാണത്തിന് നിധി സമാഹരണം നടത്തി

ഗുരുദേവ ക്ഷേത്ര നിര്‍മാണത്തിന് നിധി സമാഹരണം നടത്തി
തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ നിധി സമാഹരണം വിജയാ ഫാഷന്‍ ജ്വവല്ലറി ഉടമ ജി. വിനോദ് നിര്‍വഹിക്കുന്നു

വൈക്കം: പടിഞ്ഞാറെക്കര 127-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴുലുള്ള തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനുള്ള നിധി സമാഹരണം ക്ഷേത്ര നടയില്‍ വിജയാ ഫാഷന്‍ ജ്വുവല്ലറി ഉടമ ജി. വിനോദ് നിര്‍വഹിച്ചു. വനിതാ സംഘം സമാഹരിച്ച 1 ലക്ഷം രൂപ ചടങ്ങില്‍ ക്ഷേത്ര ഭാരവാഹികള്‍ ഏറ്റവാങ്ങി. ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് കെ. ദിവാകരന്‍ അധൃഷത വഹിച്ചു, സെക്രട്ടറി കെ.ജി. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് എം.വി. ബിനീഷ്, യൂണിയന്‍ കൗണ്‍സിലര്‍ ടി.എസ്. സെന്‍, നിര്‍മാണ കമ്മറ്റി കണ്‍വീനര്‍ കെ. രാധാകൃഷ്ണന്‍, ക്ഷേത്രം മേല്‍ശാന്തി സിബിന്‍ ശാന്തി, വനിതാ സംഘം പ്രിസഡന്റ് സിനി രവി, സെക്രട്ടറി ദിവ്യ ബിജു, ശോഭ ജയറാം, ചന്ദ്രിക ശശി എന്നിവര്‍ പങ്കെടുത്തു.