|
Loading Weather...
Follow Us:
BREAKING

ഗുരുദേവ പ്രതിഷ്ഠാ വാർഷികം

ഗുരുദേവ പ്രതിഷ്ഠാ വാർഷികം
ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖയിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠയുടെ പതിനൊന്നാമത് വാർഷികസമ്മേളനവും ശ്രീനാരായണ സംഗമവും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 5017-ാം നമ്പർ ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖയിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠയുടെ പതിനൊന്നാമത് വാർഷികസമ്മേളനവും ശ്രീനാരായണ സംഗമവും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ പി.കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വനിതാ സംഘം സെക്രട്ടറി അമ്പിളി സനീഷ് സ്വാഗതം പറഞ്ഞു. ബിജു പുളിക്കലേടത്ത് ഗുരുദേവ പ്രഭാഷണം നടത്തി. യൂണിയൻ കമ്മറ്റി അംഗം അഡ്വ.പി.വി. സുരേന്ദ്രൻ, സെക്രട്ടറി വി.സി. സാബു, തോമസ് കുറ്റിക്കാട്ട്, കെ.പി. വേണുഗോപാൽ, ധന്യ പുരുഷോത്തമൻ, ഗൗതം സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുദേവ പ്രഭാഷണങ്ങൾ, ഗുരു പൂജ, പൂക്കാവടി ആട്ടം, പൂത്താലം വരവ്, പ്രസാദമൂട്ട്, കലാപരിപാടികൾ തുടങ്ങിയവയും നടന്നു