ഗുരുജയന്തി തലയോലപ്പറമ്പ് യൂണിയനിൽ സംയുക്തമായി ആഘോഷിക്കും

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി. യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിൽ 30 ശാഖകളുടെയും സംയുക്ത നേതൃത്വത്തിൽ ഗുരുജയന്തി ആഘോഷങ്ങൾ നടത്തുന്നതിന് നേതൃ സമ്മേളനം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ജയന്തി സമ്മേളനത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, യൂണിയൻ കൗൺസിലർ യു.എസ്. പ്രസന്നൻ, വനിതാ സംഘം പ്രസിഡന്റ് ധന്യ പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഗൗതം സുരേഷ് ബാബു, അഭിലാഷ് രാമൻകുട്ടി, വാൽസ മോഹനൻ, അമ്പിളി ബിജു, രാജി ദേവരാജൻ, സിനി ബിനോയി എന്നിവർ സംസാരിച്ചു.