|
Loading Weather...
Follow Us:
BREAKING

ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു

ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു
നിയന്ത്രണം വിട്ട് മറിഞ്ഞ വാൻ

വെള്ളൂർ: വിതരണത്തിനായി ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ ഇറുമ്പയത്താണ് അപകടം. കടുത്തുരുത്തി ബിംബീസ് എച്ച്.പി. ഗ്യാസ് ഏജൻസിയുടെ ഗ്യാസ് വിതരണ വാനാണ് കുത്തനെയുള്ള കേറ്റത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് തലകീഴായി മറിഞ്ഞത്. സംഭവ സമയത്ത് ഈ ഭാഗത്ത് യാത്രക്കാരും മറ്റും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. അപകടവിവരം അറിയിക്കാൻ നാട്ടുകാർ ഗ്യാസ് ഏജൻസിയിലേക്ക് ഫോൺ വിളിച്ചിട്ടും എടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വെള്ളൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.