ഹരിത റെസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും നടത്തി

വൈക്കം: വടക്കേനട ഹരിത റെസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ റോട്ടറി ക്ലബ് ഹാളില്‍ ഗായകന്‍ വി. ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജീവന്‍ ശിവറാം അദ്ധ്യക്ഷത വഹിച്ചു. വൈക്കം ക്ഷേത്രം മേല്‍ശാന്തി തരണി. ഡി. നാരായണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. കെ. രഘുനന്ദന്‍ രേവതി ഓണസന്ദേശം നല്‍കി. പി. ഗോപാലകൃഷ്ണന്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് വിതരണവും, മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരേയും, ദാമ്പത്യ ജീവിതത്തില്‍ 40 വര്‍ഷം പിന്നിട്ട ദമ്പതിമാരേയും ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി പി.എം. സന്തോഷ്‌കുമാര്‍, കൗണ്‍സിലര്‍ ബി. ചന്ദ്രശേഖരന്‍, റോട്ടറി ക്ലബ് പ്രസിഡന്റ് നിമ്മി ജെയിംസ്, നന്ദുലാല്‍ ശാന്തിപുഷ്പം എന്നിവര്‍ പ്രസംഗിച്ചു. ഓണസദ്യയും, കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കലാപരിപാടികളും, കായിക മത്സരങ്ങളും നടത്തി.