'ഈ നാടിൻ തുടി താളം' ഗാനം പ്രകാശനം ചെയ്തു

വൈക്കം: വൈക്കം കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ മെയ്സൺ മുരളി എഴുതി ഈണമിട്ട് ചലച്ചിത്ര പിന്നണി ഗായകൻ വി. ദേവാനന്ദ് ആലപിച്ച 'ഈ നാടിൻ തുടി താളം' എന്ന ഗാനത്തിന്റെ പ്രകാശനം മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീതാ രാജേഷ് നിർവഹിച്ചു.മഴമൊഴി എന്ന യൂട്യൂബ് ചാനലിൽ കൂടിയാണ് പാട്ട് റിലീസ് ചെയ്തത്. വൈസ് ചെയർമാൻ പി.ടി. സുഭാഷ്, കൗൺസിലർമാരായ അയ്യപ്പൻ,സിന്ധു സജീവൻ, ബിന്ദു ഷാജി, രാജശ്രീ, രാധികാ ശ്യാം, ലേഖ ശ്രീകുമാർ, ലേഖ അശോകൻ, അശോകൻ വെള്ളവേലി, കെ.പി. സതീശൻ, എം.കെ. മഹേഷ്, ബിജിമോൾ, രേണുക രതീഷ്, കാർഷിക വികസന സമിതിയംഗങ്ങളായ കെ.വി. പവിത്രൻ, വേണുഗോപാൽ, സിന്ധു, ആശ, പി. സോമൻ പിളള, ഉണ്ണികൃഷ്ണൻ, സുധാകരൻ, കൃഷി വകുപ്പ് ജീവനക്കാരായ വി.വി. സിജി, ആശ കുര്യൻ, നിമിഷ കുര്യൻ, രമ്യ എന്നിവർ പങ്കെടുത്തു.

OnePlus Nord CE5
Massive 7100mAh Battery | MediaTek Dimensity 8350 Apex | Powered by OnePlus AI | 8GB + 128GB | Black Infinity.