ഈദ് സംഗമത്തിൽ നഗരസഭ അംഗങ്ങൾക്ക് ആദരം
വൈക്കം: ടൗൺ ജുമാ മസ്ജി
തിൽ ഈദ് സംഗമത്തിൽ നഗരസഭ അംഗങ്ങൾക്ക് ആദരം. വൈക്കം ജുമാ മസ്ജിദിലെ ഈദ് ആഘോഷത്തിൻ്റെ ഭാഗമായാണ് ജാതിമത രാഷ്ട്രീയ ഭേദങ്ങളില്ലാതെ നഗരസഭയിലെ മുഴുവൻ കൗൺസിലർമാരേയും ഇദ് സംഗമത്തിൽ ആദരിച്ചത്. പള്ളിയുടെ ഉൾഭാഗവും നിസ്കാര രീതികളം കണ്ടറിഞ്ഞ വിവിധ മതത്തിൽ പെട്ട കൗൺസിലർമാർക്ക് പുതിയ അനുഭവമായി. എല്ലാവരെയും ഒരുമിപ്പിച്ച്, പള്ളിയിൽ എല്ലാവർക്കും സൗകര്യങ്ങൾ ഒരുക്കിയ പള്ളി അധികാരികൾ എല്ലാവരും ഒരുമിച്ചിരുത്തി പ്രഭാത ഭക്ഷണവും നൽകി. വെള്ളിയാഴ്ചയാണ് പള്ളിയിൽ ഈ വേറിട്ട ഈദ് സംഗമം നടന്നത്. ജമാ അത്ത് പ്രസിഡൻ്റ് അബ്ദുൽ കലാം, സെക്രട്ടറി അബു, ചീഫ് ഇമാം ഹുസൈൻ വഹാബി ഈദ് ആശംസകൾ കൈമാറി
Comments ()