ഇളം മനസ്സുകളിൽ ശാസ്ത്ര ബോധത്തിന്റെ പുത്തനറിവ് ഉപജില്ലാ ശാസ്‌ത്രോത്സവം ശ്രദ്ധേയമായി
വൈക്കം: ഇളം മനസ്സുകളില്‍ ഉദിച്ച ശാസ്ത്ര ബോധത്തിന്റെ പുത്തനറിവുകള്‍ പ്രകടമാക്കിയ വൈക്കം ഉപജില്ലാ ശാസ്‌ത്രോത്സവം ശ്രദ്ധേയമായി. മാറിയ കാലഘട്ടത്തിലെ ശാസ്ത്ര വളര്‍ച്ച കുട്ടികളെ സ്വാധീനിച്ചതിന്റെ തെളിവുകളാണ് ശാസ്‌ത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ഓരോ ഇനങ്ങളും. കണ്ടതും കേട്ടതും അറിഞ്ഞതും കോര്‍ത്തിണക്കിയാണ് കുട്ടികള്‍ ശാസ്ത്ര കലാസൃഷ്ടികള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചത്. കുലശേഖരമംഗലം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ശാസ്‌ത്രോത്സവത്തില്‍ വൈക്കം ഉപജില്ലയിലെ 69 സ്‌കൂളില്‍ നിന്നായി 2000-ത്തോളം വിദ്യാര്‍ത്ഥികളാണ് വിവധ ഇനം മത്സരങ്ങളില്‍ മാറ്റുരച്ചത്. 24 - ന് വൈകിട്ട് മേള സമാപിക്കും. വ്യാഴാഴ്ച രാവിലെ നടന്ന ഉപജില്ലാ ശാസ്‌ത്രോത്സവം മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എന്‍. അനിത, പ്രധമാധ്യപിക കെ.എം. വിജയലക്ഷ്മി, വൈക്കം എ.ഇ.ഒ കെ.സി. ദീപ, പി.ടി.എ പ്രസിഡന്റ് എസ്. ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. സലില, പഞ്ചായത്ത് മെമ്പര്‍മാരായ പോള്‍ തോമസ്, ബിന്ദു പ്രതീപ്, സീമ ബിനു, വി.ആര്‍. അനിരുദ്ധന്‍, ബി. ഷിജു, ജി. ശ്രീകല, പി.ടി.എ പ്രതിനിധി ബാലകൃഷ്ണ പിള്ള എന്നിവര്‍ പ്രസംഗിച്ചു.