|
Loading Weather...
Follow Us:
BREAKING

ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി

ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി
ബി.സി.എഫ് ഫിസിയോതെറാപ്പി കോളേജിലെ വിദ്യാർത്ഥികളുടെ ബിരുദദാന സമ്മേളനം ഡീന്‍ കെ.യു.എച്ച്.എസ് ഡയറക്ടര്‍ ഡോ. കവിത രവി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയുടെ കീഴിലുള്ള ബി.സി.എഫ് ഫിസിയോതെറാപ്പി കോളേജിലെ 12-ാമത് ബാച്ച് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. ചിറമേല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഡീന്‍ കെ.യു.എച്ച്.എസ് ഡയറക്ടര്‍ ഡോ. കവിത രവി ഉദ്ഘാടനം ചെയ്തു. ബി.സി.എഫ് ചെയര്‍മാന്‍  ഡോ. കെ. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ബിരുദധാരികള്‍ക്കുള്ള  പുരസ്‌കാരങ്ങളും, കൂടുതല്‍ മാര്‍ക്ക് വാങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് 40,000 രൂപ മാനേജ്‌മെന്റിന്റെ വകയായും നല്‍കി. ഇവര്‍ക്കുള്ള അവാര്‍ഡും സമ്മാനിച്ചു. ബി.സി.എഫ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. ജാസര്‍ മുഹമ്മദ് ഇക്ബാല്‍, ഡയറക്ടര്‍മാരായ അഡ്വ.പി.കെ. ഹരികുമാര്‍, ഡോ.സി. അനുതോമസ്, പി. കമലാസനന്‍, ബി.സി.എഫ് ഡയറക്ടര്‍ ഓപ്പറേഷന്‍ എം.എം. വര്‍ഗ്ഗീസ്, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.എസ്. ശരത്, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. രജീഷ്‌ കുമാര്‍, ബി.സി.എഫ് നേഴ്‌സിംങ്ങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. നിഷ വില്‍സണ്‍, പി.ടി.എ പ്രസിഡന്റ് തോമസ് മില്ലറ്റ്, അസോസിയേറ്റ് പ്രൊഫസര്‍മാരായ പി. നിതിന്‍, പി. ഫൗസിയ എന്നിവര്‍ പ്രസംഗിച്ചു.