ഇണ്ടംതുരുത്തി കാർത്ത്യായിനി ദേവി ക്ഷേത്രത്തിൽ അഷ്ട ദ്രവ്യമഹാഗണപതി ഹോമം 26ന്
വൈക്കം: ഇണ്ടംതുരുത്തി ശ്രീകാർത്ത്യായിനി ദേവി ക്ഷേത്രത്തിലെ മഹാഗണപതിഹോമം 26ന് നടക്കും. രാവിലെ 6ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. ശബരിമല മുൻ മേൽശാന്തി ഇണ്ടംതുരുത്തി മുരളീധരൻ നമ്പൂതിരി, മാളികപ്പുറം മുൻ മേൽശാന്തി ഇണ്ടംതുരുത്തി ഹരിഹരൻ നമ്പൂതിരി, മേൽശാന്തി വിഷ്ണു നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ഗണപതിഹോമത്തിന്റെ സമാപനം രാവിലെ 9ന് ഗണപതിമണ്ഡപത്തിൽ നടക്കും.