ഇണ്ടംതുരുത്തി മനയില്‍ കൊടിയേറ്ററിയിപ്പിന് വരവേല്‍പ്പ്
വൈക്കം: ഉദയനാപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തൃകാര്‍ത്തിക ഉത്സവത്തിന്റെ കൊടിയേറ്ററിയിപ്പിന്റെ മുഹൂര്‍ത്തം വായിച്ചറിയിക്കാന്‍ ഊരാഴ്മ ഇല്ലക്കാരായ ഇണ്ടംതുരുത്തി മനയില്‍ എത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വരവേല്‍പ്പ് നല്‍കി. ശബരിമല മുന്‍ മേല്‍ശാന്തി ഇണ്ടംതുരുത്തിമന വി. മുരളീധരന്‍ നമ്പൂതിരി, ശബരിമല മുന്‍ മേല്‍സാന്തി വി. നീലകണ്ഠന്‍ നമ്പൂതിരി, മാളികപ്പുറം മുന്‍ മേല്‍ശാന്തി വി. ഹരിഹരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇല്ലത്തെ പൂജാമുറയില്‍ ദീപം തെളിയിച്ച് മുഹൂര്‍ത്തം മൂസത് വായിച്ചറിയിച്ചു.