|
Loading Weather...
Follow Us:
BREAKING

ഇണ്ടംതുരുത്തില്‍ കാര്‍ത്ത്യായനി ദേവീക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി

ഇണ്ടംതുരുത്തില്‍ കാര്‍ത്ത്യായനി ദേവീക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
ഇണ്ടംതുരുത്തില്‍ കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു

വൈക്കം: തെക്കേനട ഇണ്ടംതുരുത്തില്‍ ശ്രീ കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി ഇണ്ടംതുരുത്തില്‍ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, പ്രസാദ് ഭട്ടതിരി, വിവേക് നമ്പൂതിരി എന്നിവരും കാര്‍മ്മികരായിരുന്നു. ശബരിമല മുന്‍മേല്‍ശാന്തിമാരായ വി. നീലകണ്ഠന്‍ നമ്പൂതിരി, വി. മുരളീധരന്‍ നമ്പൂതിരി, മാളികപ്പുറം മുന്‍മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. കൊടിയേറ്റിനുശേഷം പ്രസാദ കഞ്ഞി വിതരണം, അത്താഴ പൂജ എന്നിവയും നടന്നു. കൊടിയേറ്റാനുള്ള കൊടിക്കയറും, കൊടിക്കൂറയും ഭക്തര്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. ഉത്സവബലി ദര്‍ശനം, ആയില്യം പൂജ, മകം ദര്‍ശനം, കുംഭ കുടം അഭിഷേകം, പൗര്‍ണമി പൂജ, ആറാട്ട്, ദേശതാലപ്പൊലി, അന്നദാനം, വലിയ കാണിക്ക എന്നിവ പ്രധാന ചടങ്ങുകളാണ്.