ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
വൈക്കം: വൈക്കത്തെ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കല്ലറ കപിക്കാട് പാഴുവിരുത്തി ഞാലിൽ വീട്ടിൽ പി.കെ. ബിജുമോൻ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 6ന് പതിവുപോലെ ജോലിക്ക് എത്തിയ ബിജുമോൻ 8 മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദിവ്യ. മക്കൾ: അഖിൽ, അഞ്ജു (ഇരുവരും വിദ്യാർഥികൾ)