|
Loading Weather...
Follow Us:
BREAKING

ഇന്ത്യാ ഗോസ്പൽ ചർച്ച് ജനറൽ കൺവൻഷൻ

ഇന്ത്യാ ഗോസ്പൽ ചർച്ച് ജനറൽ കൺവൻഷൻ
മാന്നാർ എബനേസർ കൺവൻഷൻ നഗറിൽ ആരംഭിച്ച ഇന്ത്യാ ഗോസ്പൽ ചർച്ച് ജനറൽ കൺവൻഷൻ സഭാ പ്രസിഡന്റ് പാസ്റ്റർ എം.കെ. സാം ഉത്ഘാടനം ചെയ്യുന്നു

കടുത്തുരുത്തി: ഇന്ത്യാ ഗോസ്പൽ ചർച്ച് ജനറൽ കൺവൻഷന് തുടക്കമായി. ഇന്ത്യാ ഗോസ്പൽ ചർച്ചിന്റെ ജനറൽ കൺവൻഷനാണ് കടുത്തുരുത്തി മാന്നാർ എബനേസർ കൺവൻഷൻ നഗറിൽ ആരംഭിച്ചത്. സഭയുടെ പ്രസിഡന്റ് പാസ്റ്റർ എം.കെ. സാം കൺവൻഷൻ ഉത്ഘാടനം ചെയ്തു. ജനുവരി 8 മുതൽ 11 വരെയാണ് കൺവൻഷൻ നടക്കുന്നത്. ഈ ദിവസങ്ങളിലായി വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽ പ്രമുഖ സുവിശേഷ പ്രഭാഷകരായ പാസ്റ്റർമാരായ ജിനു തങ്കച്ചൻ (കുമിളി), ഷാജി എം. പോൾ (വെണ്ണിക്കുളം), കെ.എസ്. ഏബ്രഹാം (തലയോലപ്പറമ്പ്), വർഗ്ഗീസ് ഏബ്രഹാം (റാന്നി) എന്നിവർ വചനപ്രഘോഷണം നടത്തും. തിരുവനന്തപുരം കാഹളം വോയിസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പകൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ എം.കെ. സാം (വിളയാംകോട്), ഷാജി മാത്യു (ഇടമൺ), ബിനോയ് കുര്യാക്കോസ് (രത്തലാം), ഡേവിഡ് ബെന്നി (ജാൽന) തുടങ്ങിയവർ സംസാരിക്കും.