ഇരുചക്ര വാഹന പ്രചരണ ജാഥ നടത്തി

വൈക്കം താലൂക്ക് നായർ മഹാസമ്മേളനത്തിന്റെ മുന്നോടിയായി ഉദയനാപുരം പഞ്ചായത്ത് മേഖല എൻ.എസ്.എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ ഇരുചക്ര വാഹന പ്രചരണ ജാഥ നടത്തി. പഞ്ചായത്ത് മേഖലയിലെ എട്ട് എൻ.എസ്.എസ് കരയോഗങ്ങളുടെ നേതൃത്വത്തിലാണ് 101 ഇരുചക്ര വാഹനങ്ങൾ പങ്കെടുത്ത പ്രചരണ പരിപാടി നടത്തിയത്. പ്രചരണ ജാഥ നാനാടം ജംഗ്ഷനിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് ഫ്ലാഗ് ഓഫ് ചെയ്തു. കരയോഗം പ്രസിഡന്റുമാരായ അശോക് കുമാർ, ഹരികുട്ടൻ, എം.ആർ. അനിൽകുമാർ, അനിൽകുമാർ ആര്യപ്പളളി, ജി.വി.കെ. നായർ, സുധാകരൻ നായർ, മനോജ് വല്ലകം, ചന്ദ്രശേഖരൻ നായർ വല്ലകം, അയ്യേരി സോമൻ, യൂണിയൻ സെക്രട്ടറി അഖിൽ. ആർ. നായർ എന്നിവർ നേതൃത്വം നൽകി. വിവിധ മേഖലകളിൽ പരിയടനം നടത്തിയ ശേഷം പടിഞ്ഞാറെകര വടക്ക് കരയോഗം ഗ്രൗണ്ടിൽ സമാപിച്ചു.