ജീവനിലയത്തിലെ അന്തേവാസികൾക്ക് ഓണസദ്യ വിളമ്പി

വൈക്കം: റെനർജി സിസ്റ്റം ഇന്ത്യയുടെ നേതൃത്വത്തിൽ വല്ലകം ജീവനിലയത്തിലെ അന്തേവാസികൾക്ക് ഓണസദ്യയൊരുക്കി അത്തം പത്തിന് പൊന്നോണം പരിപാടി നടത്തി. ജീവനിലയ ഹാളിൽ നടത്തിയ ഓണാഘോഷ പരിപാടി ചലച്ചിത്ര പിന്നണി ഗായകൻ വി.ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ജോർജ്ജ് കുളങ്ങര ആദരവ് സമർപ്പണം നടത്തി. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, കഥകളി കലാകാരൻ പളളിപ്പുറം സുനിൽ, നാടക നടൻ പ്രദീപ് മാളവിക, സാഹിത്യകാരൻ പ്രൊഫ. സിറിയക് ചോലംങ്കേരി, മാധ്യമ പ്രവർത്തകൻ വി.സുശീലൻ, ജീവനിലയം ഡയറക്ടർ ജേക്കബ് പുതുവേലി, നിഖിത എന്നിവർ പ്രസംഗിച്ചു.
0:00
/0:36