ജനങ്ങള്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ താഴെ ഇറക്കും: കെ.സി. വേണുഗോപാൽ
വൈക്കം: വൈക്കത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ്റെ തിരഞ്ഞെടുപ് നിയോജക മണ്ഡലം കൻവെൻഷൻ കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു.
ഇത്തവണ ജനങ്ങള്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ താഴെ ഇറക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യം, വിദ്യാഭ്യാസ മേഖലകളെല്ലാം തകര്‍ന്നു. പി.എസ്.സി. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയവര്‍ക്ക് നിയമനം ലഭിക്കുന്നില്ല. എന്നാല്‍, സി.പി.എമ്മിന്റെ നേതാക്കളുടെ ബന്ധുക്കള്‍ക്ക് മറ്റും നിയമനം നല്‍കുന്ന സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സീതാറാം ഓഡിറ്റോറിയത്തി നടന്ന കൻവെൻഷനിൽ നിയോജക മണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., മുന്‍മന്ത്രി കെ.സി. ജോസഫ്, യു.ഡി.എഫ്. കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ടോമി കല്ലാനി, മോഹന്‍ ഡി. ബാബു, പി.ഡി. ഉണ്ണി, എം.കെ. ഷിബു, ബി. അനില്‍കുമാര്‍, പി.ടി. സലീം തുടങ്ങിയവരും പങ്കെടുത്തു.
Comments ()