|
Loading Weather...
Follow Us:
BREAKING

കാർഷിക ഗ്രാമോത്സവം സമൃദ്ധി 2025 മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കാർഷിക ഗ്രാമോത്സവം സമൃദ്ധി 2025 മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൃദ്ധി 2025 കാർഷിക ഗ്രാമോത്സവം മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: ലോകത്തെ എല്ലാ സംസ്കാരങ്ങളും ഉടലെടുത്തത് കൃഷിയിൽ നിന്നാണെന്നും കർഷകർ മാനവ സംസ്കാരത്തിന്റെ അടിത്തറ പാകിയവരാണെന്നും മന്ത്രി വി. എൻ. വാസവൻ. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ എറണാകുളം സഹൃദയ വെൽഫെയർ സർവീസസിന്റെയും തലയോലപ്പറമ്പ് പൗരാവലിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സമൃദ്ധി 2025 കാർഷിക ഗ്രാമോത്സവം ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെയർമാൻ ഫാ.ഡോ. ഡോക്ടർ ബെന്നി ജോൺ മാരാപറമ്പിൽ അധ്യക്ഷത വഹിച്ചു. റവ. ഫാ. ജോസ് കൊളുത്തുവള്ളിൽ ആമുഖ പ്രഭാഷണം നടത്തി. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസെന്റ്, ജനറൽ കൺവീനർ ഇമ്മാനുവേൽ അരയത്തേൽ, ട്രസ്റ്റി തങ്കച്ചൻ കളമ്പുകാട്, ഷേർലി ജോസ് വേലിക്കകത്ത് എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ സെമിനാർ, അടുക്കളത്തോട്ടം മട്ടുപ്പാവു കൃഷി, കേക്ക് നിർമ്മാണവും വിപണനവും, ക്ഷീര വികസന സംരംഭങ്ങൾ, ഗൃഹ മാലിന്യ സംസ്കരണം, ആരോഗ്യമുള്ള ജീവിതത്തിന് 10 പ്രമാണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും ഗ്രാമോത്സവത്തോടനുബന്ധിച്ചു നടത്തി. കെ.ജെ ഗീത,ഡോ. കെ. സോമൻ, ഷെഫ് ജിഷോ കാരിമറ്റം, ജീസ്. പി. പോൾ, ഡോ.സി. അനഘൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. ലിസമ്മ ജോസഫ്, ഷിബു പുളിവേലിൽ, ഡോ. ടോമി ജോസഫ് വലിയവീട്ടിൽ, ബേബി പുത്തൻപറമ്പിൽ, ഡോ. നിർമൽ മണ്ണാർകണ്ടം എന്നിവർ മോഡറേറ്റർമാരായിരുന്നു. വൈകിട്ട് നടന്ന കാലാസന്ധ്യ ചലച്ചിത്ര താരം ജയൻ ചേർത്തല ഉദ്ഘാടനം ചെയ്തു. സിസ്റ്റർ മെർലിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സുഭാഷ് പുഞ്ചക്കോട്ടിൽ, ജെറിൻ പാറയിൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാ പരിപാടികൾ, ഓണപ്പാട്ട് മത്സരം എന്നിവയും നടക്കും. ഞായറാഴ്ച രാവിലെ 6.30 മുതൽ മേള ആരംഭിക്കും. 9.30ന് ഫാ. ജോസ് കൊളുത്തുവള്ളിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബിഷപ്പ് മാർ തോമസ് ചക്യത്ത് കർഷക ശ്രേഷ്ഠരെ ആദരിക്കും. 11ന് ഹരിത കർമസേന അംഗങ്ങളെ ഡോ. ജോസ് പുഞ്ചക്കോട്ടിൽ ആദരിക്കും. തുടർന്ന് സെമിനാർ. വൈകിട്ട് 4ന് കലാ മത്സരങ്ങൾ 6ന് അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്‌ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ കെ. ഫ്രാൻസിസ് ജോർജ് എം.പി ആരോഗ്യപ്രവർത്തകരെ ആദരിക്കും. ബേബി പോളച്ചിറ, ജോയി കൊച്ചാനപറമ്പിൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് സഹൃദയ മെലഡീസ് ഗാനമേള. ഫലവൃക്ഷതൈകൾ, കാർഷിക ഉത്പന്നങ്ങൾ, മാലിന്യ സംസ്കരണ വസ്തുക്കൾ, മാലിന്യ രഹിത ഉൽപ്പന്നങ്ങൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്.