കാലാക്കൽ കാവുടയോൻ്റെ ഉടവാൾ ഏറ്റുവാങ്ങി
ആർ. സുരേഷ് ബാബു
വൈക്കം: വൈക്കത്തഷ്ടമിയുടെ വിശേഷാൽ ചടങ്ങുകൾക്കായി കാലാക്കൽ കാവുടയോൻ്റെ ഉടവാൾ പറവൂർ രാകേശ് തന്ത്രിയുടെ പക്കൽ നിന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ജെ.എസ്. വിഷ്ണു ഏറ്റുവാങ്ങി. ആചാരപ്രകാരം ഏറ്റുവാങ്ങിയ ഉടവാൾ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതിനായി അമ്പലപ്പറമ്പ് മഠം കുമാർ സ്വാമിക്ക് കൈമാറി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിലെക്ക് എഴുന്നളളിച്ചു. മേൽശാന്തി എസ്.എൽ.പുരം വിനോദ്, വെളിച്ചപ്പാട് എൻ.ആർ. രാജേഷ് നടിച്ചിറ, എൻ.എസ്.എസ്. യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, ശ്രീരാജ് ജി. നായർ, ടി.രാജേഷ്എന്നിവർ നേതൃത്വം നൽകി. വൈക്കം ക്ഷേത്രത്തിലെ എഴുന്നള്ളിപ് ക്ഷേത്രം വിട്ട് പുറത്തു പോകുന്ന അവസരത്തിൽ കാലാക്കൽ വല്ല്യച്ചന്റെ ഉടവാളുമായി ഒരാൾ അകമ്പടി സേവിക്കും.