|
Loading Weather...
Follow Us:
BREAKING

കാലാക്കൽ വല്ല്യച്ചന്റെ ഉടവാൾ ഏറ്റുവാങ്ങും

കാലാക്കൽ വല്ല്യച്ചന്റെ ഉടവാൾ ഏറ്റുവാങ്ങും

വൈക്കം: വൈക്കത്തഷ്ടമിയുടെ ചടങ്ങുകൾക്കായി കാലാക്കൽ വല്ല്യച്ചന്റെ  ഉടവാൾ ഏറ്റുവാങ്ങുന്ന ചടങ്ങ് 9ന് രാവിലെ 10.30 ന് നടക്കും. ആചാരപ്രകാരം പ്രത്യേക പൂജകൾക്ക് ശേഷം ഏറ്റുവാങ്ങുന്ന ഉടവാൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹാദേവക്ഷേത്രത്തിലേക്ക് എഴുന്നളളിക്കും. വൈക്കം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ട് പുറത്തു പോകുന്ന അവസരത്തിൽ കാലാക്കൽ കാവുടയോന്റെ ഉടവാളുമായി ഒരാൾ അകമ്പടി സേവിക്കുക ആചാരമാണ്. ഉത്സവത്തിന്റെ എട്ട്, ഒൻപത് ദിവസങളിൽ നടക്കുന്ന തെക്കുംചേരിമേൽ, വടക്കുംചേരിമേൽ എഴുന്നള്ളിപ്പിനും ആറാട്ടിനും ക്ഷേത്രമതിൽക്കകം വിട്ട് പുറത്തേക്ക് വൈക്കത്തപ്പൻ എഴുന്നള്ളും.