കാളിയമ്മനട ഭദ്രകാളിക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് ദീപ പ്രകാശനം സിനിമാതാരം ദേവൻ നിർവ്വഹിച്ചു
വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവാഘോഷങ്ങളുടെ ദീപപ്രകാശനം ക്ഷേത്രനടയിൽ സിനിമാതാരം ദേവൻ നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ശബരിമല മുൻ മേൽശാന്തി ജയരാജ് പോറ്റി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എസ്. ധനഞ്ജയൻ, സെക്രട്ടറി ജി. രമേശൻ, ട്രഷറർ കെ. ബാബു, വി.ആർ. രാധാകൃഷ്ണൻ, എം.ടി.അനിൽ കുമാർ, എസ്.ജയൻ, ടി.ശിവൻ ആചാരി, വി.എം.സാബു, ടി.ആർ. രാമചന്ദ്രൻ, എം.ആർ. സുനിത, സി.കെ. ഗീതാ, ക്ഷേത്രം തന്ത്രി പരമേശ്വരൻ നമ്പൂതിരി, മാനേജർ പി.ആർ. രാജു, മേൽശാന്തി ബിബിൻ ഉണ്ണി എന്നിവർ പങ്കെടുത്തു
Comments ()