കാളിയമ്മനട ക്ഷേത്രത്തില്‍ ദേശചുറ്റുവിളക്ക്
വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് നടത്തിയ ദേശചുറ്റുവിളക്ക് ഭക്തിയുടെ ദീപകാഴ്ചയായി. ക്ഷേത്രവും ക്ഷേത്രത്തിന്റെ ചുറ്റുപ്രദേശങ്ങളും മണ്‍ചിരാതുകളില്‍ ദീപപ്രഭ ചൊരിഞ്ഞു. ദേവീശരണം ഭക്തജനസമിതിയുടെ നേതൃത്വത്തിലാണ് ദേശചുറ്റുവിളക്ക് തെളിയിച്ചത്. സിനിമാ നിര്‍മ്മാതാവ് ക്യാപ്റ്റന്‍ വിനോദ്കുമാര്‍ ക്ഷേത്രനടയില്‍ ചുറ്റുവിളക്കിന്റെ ദീപപ്രകാശനം നടത്തി. ദേവീശരണം ഭക്തജന സമിതി ഭാരവാഹികളായ അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍, ആഷിക്ക്, ശ്രീക്കുട്ടന്‍, സിനി, കുമാരി, രേവതി, ക്ഷേത്രം പ്രസിഡന്റ് കെ. പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി
Comments ()