കാളിയമ്മനട ക്ഷേത്രത്തില്‍ മീനഭരണി; മഹാപ്രസാദഊട്ട് നടത്തി
വൈക്കം: വൈക്കം തെക്കേനട ശ്രീകാളിയമ്മ നട ദേവി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ഉച്ചക്ക് നടത്തിയ മഹാ പ്രസാദമൂട്ടിന്റെ ദീപ പ്രകാശനം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി നിബിന്‍ ഉണ്ണി, ക്ഷേത്രം പ്രസിഡന്റ് കെ. പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് എസ്. ധനജ്ഞയന്‍, ജോയിന്റ് സെക്രട്ടറി എസ്. ബാബു, എസ്. ജയന്‍, ടി. ശിവന്‍ ആചാരി, എം.ഡി അനില്‍കുമാര്‍, അമ്മിണി ശശി, രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. സുശീലാകുമാരി, സജിന്‍കുമാര്‍, പരമേശ്വരന്‍നായര്‍ എന്നിവരാണ് മഹാപ്രസാദഊട്ട് വഴിപാടായി നടത്തിയത്.
Comments ()