|
Loading Weather...
Follow Us:
BREAKING

കാറും ലോറിയും കൂട്ടി ഇടിച്ച് രണ്ട് മരണം

കാറും ലോറിയും കൂട്ടി ഇടിച്ച് രണ്ട് മരണം
അപകടത്തിൽ തകർന്ന കാർ

തലയോലപ്പറമ്പ്:  തലപ്പാറയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയഴ്ച രാത്രി 12 മണിയോടെ തലപ്പാറ കൊങ്ങിണി മുക്കിലാണ് അപകടം. കരിപ്പാടം ദാരു സദയിൽ മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി റിദ്ദിക്ക് (29) എന്നിവരാണ് മരിച്ചത്.സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തലപ്പാറ-എറണാകുളം റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രികരായ റഷീദിനെ പൊതിയിലെ ആശുപത്രിയിലും റിദ്ദിക്കിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.