Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കാര്‍ഷിക മേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കി ഉദയനാപുരം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

കാര്‍ഷിക മേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കി ഉദയനാപുരം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 2026 - 27 ലെ വാര്‍ഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു അനില്‍കുമാര്‍ അവതരിപ്പിക്കുന്നു

വൈക്കം: ഉദയനാപുരം ഗ്രാമ പഞ്ചായത്തില്‍ 2026-27ലെ വാര്‍ഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു അനില്‍കുമാര്‍ അവതരിപ്പിച്ചു. മുന്‍ ബാക്കി 1,30,55,034 രൂപയും  41,12,47,734 രൂപ വരവും  39,10,37,700 രൂപ ചിലവും 2,02,10,034 രൂപ നീക്കിയിരുപ്പുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയ്ക്ക് മുന്തിയ പരിഗണനയാണ് ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 112 ജനറല്‍ പ്രോജക്ടുകളും പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി 17 പ്രോജക്ടുകളും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെലകൃഷിക്ക് മുന്തിയ പരിഗണനയാണ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.' ഹരിത പാഠം ' പദ്ധതിയില്‍ പെടുത്തി എല്ലാ കര്‍ഷകര്‍ക്കും ഹെക്ടറിന് 25,000 രൂപയുടെ ആനുകൂല്യം ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ' ക്ഷീരസാഗരം ' പദ്ധതിയ്ക്ക് 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ' മത്സ്യ തീരം ' പദ്ധതിയ്ക്ക് 21 ലക്ഷം രൂപയും പദ്ധതിയില്‍ ഉണ്ട്. വിദേശ സര്‍വ്വകലാശാലകളില്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ അയച്ചു പഠിപ്പിക്കുന്ന ' അതിരുകളില്ലാത്ത '  ലോകം പദ്ധതിയും, തൊഴില്‍ തേടി വിദേശത്തു പോകുന്ന പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വനിതകള്‍ക്ക് 'വിദേശവും ഞങ്ങള്‍ക്ക് സ്വന്തം' പദ്ധതിയും ബഡ്ജറ്റില്‍ അവതരിപ്പിച്ചു. കേരളത്തിനകത്തും പുറത്തും ഉന്നത വിദ്യാഭ്യാസത്തിന് പഠിക്കുന്ന പട്ടികജാതി - പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന ' വിദ്യകിരണം '  പദ്ധതിയും ബഡ്ജറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ജൈവവളം നിര്‍മ്മാണം, ഇനോകുലം നിര്‍മ്മാണം, പ്രോജക്ടുകള്‍, ബള്‍ബ് നിര്‍മ്മാണം, കാര്‍ഷിക നേഴ്‌സറി തുടങ്ങിയ വനിതാ പ്രോജക്ടുകളും, വയോജനങ്ങള്‍ക്ക് പാലിയേറ്റിവ് പരിചരണത്തിന് ' അമൃതധാര '  പദ്ധതിയും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ. രാജു അദ്ധ്യക്ഷത വഹിച്ചു.