|
Loading Weather...
Follow Us:
BREAKING

കാരയിൽ കണിയാംതോടിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം നടത്തി

കാരയിൽ കണിയാംതോടിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം നടത്തി
കാരയില്‍ കണിയാംതോടിന് കുറുകെ പൂന്തോട് ഭാഗത്ത് നിര്‍മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം സി.കെ. ആശ എം.എല്‍.എ നിര്‍വഹിക്കുന്നു

വൈക്കം: വൈക്കം നഗരസഭയെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിനെയും എളുപ്പമാര്‍ഗ്ഗം ബന്ധിപ്പിക്കുന്ന നഗരസഭ 26-ാം വാര്‍ഡിലെ കണിയാംതോടിന് കുറുകെ പൂന്തോടത്ത് ഭാഗത്ത് നിര്‍മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം സി.കെ. ആശ എം.എൽ.എ. നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. ഉദയനാപുരം പഞ്ചായത്തിലെ ഉള്‍നാടന്‍ മേഖലകളെ നഗരപ്രദേശവുമായി എളുപ്പമാര്‍ഗ്ഗം ബന്ധിപ്പിക്കാന്‍ കഴിയും. നഗരസഭ 26 -ാം വാര്‍ഡിനെയും ഉദയനാപുരം പഞ്ചായത്തിന്റെ 15 -ാം വാര്‍ഡിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. നിര്‍മാണം പൂര്‍ത്തിയായാല്‍ താലൂക്ക് ഗവ. ആയുര്‍വേധ ആശുപത്രിയിലേക്ക് ഉള്‍നാടന്‍ പ്രദേശവാസികള്‍ക്ക് എളുപ്പ മാര്‍ഗ്ഗം വന്നു പോകാന്‍ വഴിയാകും. ആയുര്‍വേദ ആശുപത്രിപടി ജംഗ്ഷനില്‍ നിലവിലുള്ള വാഹനകുരുക്ക് ഒഴിവാക്കാനും കഴിയുമെന്ന് 26-ാം വാര്‍ഡ് കൗണ്‍സിലര്‍ വെള്ളവേലി അശേകന്‍ പറഞ്ഞു. ശിലാസ്ഥാപന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് അധ്യഷത വഹിച്ചു, വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ്, വാര്‍ഡ് കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി, നഗരസഭ പ്രതിപക്ഷ നേതാവ് എസ്. ഹരിദാസന്‍ നായര്‍,  ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, കൗണ്‍സിലര്‍ എബ്രഹാം പഴയകടവന്‍, ഉദയനാപുരം പഞ്ചായത്ത് മെമ്പര്‍ ശരത് ടി. പ്രകാശ്, അഡ്വ. എ. മനാഫ്, ഇ.എന്‍. ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.