|
Loading Weather...
Follow Us:
BREAKING

കായലിൽ വീണ് മരിച്ചു

കായലിൽ വീണ് മരിച്ചു

വൈക്കം: ചുണ്ടയിടാൻ പോയ ഗൃഹനാഥൻ കായലിൽ വീണ് മരിച്ചു. വൈക്കം കോവിലകത്തും കടവ് മാർക്കറ്റിന് സമീപം കോലോത്തുചിറ കെ.വി. സജീവൻ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 8.30 ഓടെയാണ് സംഭവം. വൈകിട്ട് ചൂണ്ടയിടാൻ പോയ ഇയാളെ ഏറെ നേരം കഴിഞ്ഞും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കോവിലകത്തും കടവ് മത്സ്യ മാർക്കറ്റിന് സമീപം കണ്ടെത്തിയത്. സമീപത്ത് നിന്ന് മീൻപിടിക്കാൻ ഉപയോഗിച്ച ചൂണ്ടയും കണ്ടെത്തി. തുടർന്ന് മൃതദേഹം കരയ്ക്കെടുത്ത് വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: ശ്രീദേവി. മക്കൾ: സാന്ദ്ര, ആർദ്ര