ഹരിതാരവം കർഷക കൂട്ടായ്മ വിശേഷാൽ പൊതുയോഗം
വൈക്കം: അയ്യർ കുളങ്ങര ഹരിതാരവം കർഷക കൂട്ടായ്മയുടെ വിശേഷാൽ പൊതുയോഗം നടന്നു. കൃഷിക്കായ് ഒന്നായ് മുന്നോട്ട് എന്ന സന്ദേശം ഉയർത്തിയാണ് ഹരിതാരവം കൂട്ടായ്മയുടെ പ്രവർത്തനം. യോഗം വാർഡ് നഗരസഭ അംഗം രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. അടുക്കള കൃഷിയും ഗ്രൂപ്പ് കൃഷിയും ഓണം ലക്ഷ്യമാക്കിയും തുടർകൃഷിയും എന്ന വിഷയം പി.എൻ സജീഷ്
യോഗത്തിൽ അവതരിപ്പിച്ചു.

തുടർന്ന് പൊതു ചർച്ച നടന്നു. ഹരിതാരവം പ്രസിഡൻറ് കെ.എം നാരായണൻ നായർ അധ്യക്ഷനായി. നഗരസഭ അംഗങ്ങളായ എ.സി മണിയമ്മ, പി.കെ വിജിമോൾ, ബി. സുശീല, ഷീല വേണുഗോപാൽ, റസീന ബീഗം എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. മുളക്, പപ്പായ, കോവൽ, തക്കാളി, കാന്താരി തൈകളും വിതരണം ചെയ്തു
Comments ()