കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ വൈക്കം ഡിപ്പോയില്‍ സമരം നടത്തി
വൈക്കം: കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്ത്വത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷന്‍കാര്‍ നടത്തിയ സമരത്തില്‍ എല്‍.ഡി.എഫ് നേതാക്കളും വകുപ്പ് മന്ത്രിയും ഇടപെട്ട് നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ തുടങ്ങിയ അനിശ്ചിത കാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ സമരപരിപാടി നടത്തി. പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക, ഓണം ഉത്സവ ബത്ത പുനസ്ഥാപിക്കുക, പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 21 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിത കാല സമരം തുടങ്ങിയത്. വൈക്കം ഡിപ്പോയില്‍ നടന്ന സമരപരിപാടി സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് പി.വി. പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. മുരളീധരന്‍ അദ്ധ്യഷത വഹിച്ചു, സെക്രട്ടറി ടി.കെ. പൊന്നപ്പന്‍, നേതാക്കളായ എന്‍.കെ. സോമന്‍, എ.പി. ജോസഫ്, പി.വി. പത്മനാഭന്‍, ജി. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.