|
Loading Weather...
Follow Us:
BREAKING

കെ.എസ്.എസ്.പി.എ വൈക്കം ടൗണ്‍ വാര്‍ഷിക സമ്മേളനം 7 ന്

വൈക്കം: കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം ടൗണിന്റെ 41-ാമത് വാര്‍ഷിക സമ്മേളനം 7 ന് രാവിലെ 10 ന് വൈക്കം സമൂഹം ഹാളില്‍ നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. സലിം സമ്മേളനം ഉദ്ഘാടനം ചെയ്യും. ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍ മെറിറ്റ് അവാര്‍ഡ് വിതരണം നടത്തും. സംസ്ഥാന കമ്മറ്റി അംഗം ഇ.എന്‍. ഹര്‍ഷകുമാര്‍ നവാഗതരെ സ്വീകരിക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഗിരിജ നായര്‍ മുഖ്യ പ്രഭാഷണം നടത്തും.