കെ.എസ്.എസ്.പി.യു ബ്ലോക്ക് വാർഷിക സമ്മേളനം
തലയോലപ്പറമ്പ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കടുത്തുരുത്തി ബ്ലോക്ക് 34-ാം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി.
വടകര വരിക്കാംകുന്ന് പ്രസാദഗിരി പാരീഷ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ.കെ. സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു.
എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡോ. അജു കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. വെള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജിത യൂസഫ്, പി.കെ. ഗോപി, സി.കെ. അന്നമ്മ, ഡി.എം. ദേവരാജൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.കെ സച്ചിദാനന്ദൻ (പ്രസിഡൻറ്), എ. പത്രോസ് (സെക്രട്ടറി), കെ.ടി പവിത്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജയിംസ് മാത്യു വരണാധികാരിയായിരുന്നു.