|
Loading Weather...
Follow Us:
BREAKING

കെ.എസ്.എസ്.പി.യു കടുത്തുരുത്തി ബ്ലോക്ക് കലാമേള തലയോലപ്പറമ്പിൽ

തലയോലപ്പറമ്പ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തു രുത്തി ബ്ലോക്ക് കലാമേള 'സർഗ്ഗമാധുരി 2025' ഒക്ടോബർ 18 ന് തലയോലപ്പറമ്പിൽ നടക്കും. ഗവ.യു.പി. സ്കൂളിലെ വിവിധ വേദികളിലായി ബ്ലോക്കിലെ ഏഴ് യൂണിറ്റുകളിൽ നിന്നുള്ള കലാപ്രതിഭകൾ പതിനെട്ടിനങ്ങളിൽ മാറ്റുരക്കും. പ്രശസ്ത നാടക നടൻ പ്രദീപ് മാളവിക കലാമേള ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ്.പി.യു. ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. കെ.എസ്. ജയചന്ദ്രൻ നായർ മുഖ്യാതിഥിയായിരിക്കും. കെ.എസ്.എസ്.പി.യു. ബ്ലോക്ക് പ്രസിഡന്റ് കെ കെ സച്ചിദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് ചേരുന്ന സമാപന സമ്മേളനം തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസന്റ് ഉദ്ഘാടനം ചെയ്യും.