കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റു
കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റു. കഴുത്തിലും കയ്യിലുമാണ് ചെറിയ പരിക്ക്. പ്രതിഷേധക്കാർ മർദ്ദിച്ചു എന്ന് മന്ത്രി. മന്ത്രി വീണ ജോർജ്ജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിഷേധം മന്ത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ. സംഭവ സമയത്ത് സ്പീക്കറും റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. മന്ത്രിയെ സമരക്കാർ ആക്രമിച്ചെന്ന് സ്പീക്കർ.