|
Loading Weather...
Follow Us:
BREAKING

കെ.പി.എം.എസിന്റെ നേതൃത്വത്തിൽ അയ്യൻകാളി ജയന്തി നടത്തി

കെ.പി.എം.എസിന്റെ നേതൃത്വത്തിൽ അയ്യൻകാളി ജയന്തി നടത്തി
കെപിഎംഎസ് വൈക്കം യൂണിയന്റെ (പുന്നല) നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര

വൈക്കം: കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 162 - മത് ജയന്തി അവിട്ടാഘോഷം നടത്തി. വൈക്കത്ത് യൂണിയന്റെ കീഴിലുള്ള 32 ശാഖയോഗങ്ങളിലും രാവിലെ പുഷ്പാർച്ചന, മധുര പലഹാര വിതരണം, കലാപരിപാടികൾ, അനുസ്മരണ യോഗങ്ങളും നടത്തി. യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൻ വൈക്കം ടൗണിൽ 5 മണിക്ക് വടക്കേനട ദേവസ്വം ഗ്രൗണ്ടിൽ നിന്നും വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ തുടങ്ങി വർണ്ണാഭമായ ഘോഷയാത്ര ആരംഭിച്ച് 6മണിക്ക് ബോട്ട്ജെട്ടി മൈതാനിയിൽ സമാപിച്ചു. തുടർന്ന് ബോട്ട്ജെട്ടി മൈതാനിയിൽ നടന്ന അയ്യൻകാളി അനുസ്മരണ സമ്മേളനം സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് തങ്കമ്മ ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹനൻ പേരേത്തറ സ്വാഗതം പറഞ്ഞു. വൈക്കം നഗരസഭ ചെയർ പേഴ്സൺ പ്രീത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് തുടങ്ങിയവർ   അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പ്രതിഭകളെ ആദരിച്ചു. കെ.പി.എം.എസ്  യൂണിയൻ ട്രഷറർ ഇ.ആർ. സിന്ധു മോൻ കൃതഞ്ജത പറഞ്ഞു. ഘോഷയാത്രയ്ക്ക് യൂണിയൻ നേതാക്കളായ ബാബു വടക്കേ മുറി, പി.ആർ. ജയചന്ദ്രൻ, കെ.കെ. അനിൽകുമാർ, ഗിരിജ ബാബു, പി.സി.സാബുജി, ചിന്നമ്മ പുത്തൻ തറ തുടങ്ങിയവൻ നേതൃത്വം നൽകി.

തലയോലപ്പറമ്പ്: കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 162 - മത് ജയന്തി അവിട്ടാഘോഷം നടത്തി. തലയോലപ്പറമ്പ് യൂണിയന്റെ കീഴിലുള്ള 18 ശാഖയോഗങ്ങളിലും രാവിലെ പുഷ്പാർച്ചന, മധുര പലഹാര വിതരണം, കലാപരിപാടികൾ, അനുസ്മരണ യോഗങ്ങളും നടത്തി. യൂണിയന്റെ നേതൃത്വത്തിൻ തലയോലപ്പറമ്പ് ടൗണിൽ 5 മണിക്ക് പള്ളിക്കവലയിൽ നിന്നും വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ തുടങ്ങി വർണ്ണാഭമായ ഘോഷയാത്ര ആരംഭിച്ച് 6മണിക്ക് സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ നടന്ന അയ്യൻകാളി അനുസ്മരണ സമ്മേളനം അഡ്വ.കെ. ഫ്രാൻസീസ് ജോർജ്ജ് എം.പി. ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.എ. കേശവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മിനി സിബി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ടി.എസ്.ശരത്, വൈക്കം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, കല്ലറ ഗ്രാമ പഞ്ചായത്തംഗം രമേശ് കാവിമറ്റം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ. കൃഷ്ണകുമാർ ജന്മദിന സന്ദേശം നൽകി. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പ്രതിഭകളെ ആദരിച്ചു. കെ.പി.എം.എസ്  യൂണിയൻ ട്രഷറർ എസ്. പുഷ്പകുമാർ കൃതഞ്ജത പറഞ്ഞു.ഘോഷയാത്രയ്ക്ക് യൂണിയൻ നേതാക്കളായ ജമീല ഷാജു, ഒ.വി. പ്രദീപ്, കെ.കെ.സന്തോഷ്, പി.കെ. ബിനോയ്. ആശ ഫെനിൽ. വി.സി. ജയൻ, അനുമോൾ ഷിബു, നീതുബാലൻ തുടങ്ങിയവൻ നേതൃത്വം നൽകി.