കെ.പി.പി.എൽ. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഏകദിന ധർണ്ണ സമരം നടത്തി

വെള്ളൂർ: കെ.പി.പി.എല്ലും ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളും നേരിടുന്ന പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ. പി.പി.എൽ. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഏകദിന ധർണ്ണ സമരം നടത്തി. കമ്പനി ഗേറ്റിന് മുന്നിൽ നടന്ന ധർണ്ണ സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.ആർ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി കൺവീനർ ടി.വി. മോഹനൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. നേതാവ് തോമസ് കല്ലാടൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ് സന്ദീപ്, പി.വി പൗലോസ്, ജെറോം കെ. ജോർജ്ജ്, ടി.പി. മുരളി തുടങ്ങിയവർ പ്രസംഗിച്ചു.