കെ.വി. കനാലിലേക്ക് കാർ മറിഞ്ഞ് മരിച്ചത് ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ്
FOLLOW UP NEWS
വൈക്കം: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം കണിയാപുരം അനുഗ്രഹയിൽ ഷൺമുഖന്റെ മകൻ ഡോ. അമൽ സൂരജ് (33) ആണ് മരിച്ചത്. വെച്ചൂർ - വൈക്കം റോഡിൻ തോട്ടുവക്കത്ത് കെ.വി. കനാലിലാണ് ഡോക്ടർ സഞ്ചരിച്ച കാർ മറിഞ്ഞത്. കൊട്ടാരക്കര ചങ്ങമനാട് റാഫ അരോമ ആശുപത്രിയിലെ കോസ്മറ്റോളജി വിഭാഗം ഡോക്ടറായ അമൽ എറണാകുളത്തുള്ള സുഹൃത്തിനെ കാണുന്നതിനായി പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു.