കെ.വി. കരുണാകരന്റെ ഏഴാം ചരമവാർഷികം ഒക്ടോബർ 11 ന്: വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും
തലയോലപ്പറമ്പ്: കോൺഗ്രസ് നേതാവും സഹകാരിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.വി. കരുണാകരന്റെ ഏഴാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി 'ഓർമ്മകളിൽ കെ.വി ' എന്ന അനുസ്മരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബർ 11 ന് രാവിലെ 9.30ന് തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്ക് കെ.വി. കരുണാകരൻ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണം കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു അധ്യക്ഷത വഹിക്കും. ജില്ലാ, ബ്ലോക്ക്, മണ്ഡലം നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.