കേരള പട്ടാര്യസമാജത്തിന്റെ താലപ്പൊലി നടത്തി
വൈക്കം: വൈക്കത്തഷ്ട്മി ഉത്സവത്തിന്റെ നാലാം ഉത്സവ ദിവസം കേരള പട്ടാര്യസമാജം 40-ാം നമ്പര്‍ ശാഖയുടെ നേതൃത്ത്വത്തില്‍ ക്ഷേത്രത്തിലേയ്ക്ക് താലപ്പൊലി നടത്തി. പടിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പൂജകള്‍ നടത്തി താലങ്ങള്‍ പൂജിച്ചശേഷമാണ് താലപ്പൊലി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടത്. വനിതാ വിഭാഗം പ്രസിഡന്റ് സ്മിത സുധീര്‍, സെക്രട്ടറി സീമാ സന്തോഷ്, ട്രഷറര്‍ വിജീ ചന്ദ്രശേഖരന്‍, സമുദായം പ്രസിഡന്റ് ശിവകുമാര്‍, സെക്രട്ടറി പ്രകാശന്‍ പിള്ള, മോാഹനന്‍ പുതുശേരി, പി.ടി. ബാബു, ജയന്‍ ശാരംഗി എന്നിവര്‍ നേതൃത്ത്വം നല്‍കി.