|
Loading Weather...
Follow Us:
BREAKING

കേരള സ്​റ്റേ​റ്റ്‌ പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ

കേരള സ്​റ്റേ​റ്റ്‌ പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ
കേരള സ്റ്റേറ്റ്‌പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വൈക്കംമേഖല നടത്തിയ ഓണാഘോഷ പരിപാടികൾ സെന്റ്‌ജോസഫ് ഫൊറോന പളളി വികാരി ഫാ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ലോകമെങ്ങുമുളള മലയാളികളുടെ ആഘോഷമായ ഓണംകേരളത്തിന്റെ കാർഷിക വിളവെടുപ്പിന്റെ ഉത്സവം കൂടിയാണെന്നും, ഓണത്തിന്റെ പെരുമ ഓരോ മലയാളികൾക്കും അഭിമാനമാണെന്നും വൈക്കം സെന്റ്‌ജോസഫ് ഫൊറോന പളളി വികാരി ഫാ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ പറഞ്ഞു. കേരള സ്റ്റേറ്റ്‌ പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വൈക്കം മേഖലയുടെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെൽഫെയർ സെന്ററിൽ നടന്ന സമ്മേളനത്തിൽ മേഖല പ്രസിഡന്റ് എൻ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ജോർജ്, ട്രഷറർ കെ.വി. ബേബി, സംസ്ഥാന സെക്രട്ടറി ആർ. രവികുമാർ, ജില്ലാ ട്രഷറർ കെ.എൻ. രമേശൻ, ജോയിന്റ് സെക്രട്ടറി ഡി. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. എം.ആർ. അലീൻനെ ചടങ്ങിൽ ആദരിച്ചു.