കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പ്രകടനവും കൂട്ട ധർണയും നടത്തി

വൈക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വൈക്കം ടൗണിന്റേയും, വൈക്കം ബ്ലോക്ക് കമ്മിറ്റിയുടേയും നേതൃത്വത്തിൽ വൈക്കം ടൗണിൽ പ്രകടനവും, താലൂക്ക് ഓഫീസ് പടിക്കൽ കൂട്ട ധർണയും നടത്തി.
ക്ഷാമാശ്വാസ ഗഡുക്കളുടെ കുടിശിക അടക്കം അനുവധിക്കപ്പെട്ട മുഴുവൻ ഗഡുക്കളുടേയും കുടിശിഖ അടിയന്തിരമായി നൽകുക, ശമ്പള പെൻഷൻ പരിഷ്‌കരണ നടപടി ഉടൻ നടപ്പാക്കുക, മെഡിസെഫ് അപാകതകൾ പരിഹരിക്കുക, 70 വയസ് പൂർത്തിയായവർക്ക് അധിക പെൻഷൻ അനുവദിക്കുക. മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രകടനവും ധർണയും നടത്തിയത്. താലൂക്ക് ഓഫീസ് പടിക്കൽ നടന്ന ധർണ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി.കുമാരൻ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് എ. ശിവൻക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. മോഹനൻ, ബ്ലോക്ക് പ്രസിഡന്റ് പി.കെ. മുരളീധരൻ നായർ, ടി.ആർ. സുഗദൻ, പി. വിജയകുമാർ, പി.എസ്. ജയപ്രകാശ്, പി. അജിത്കുമാർ, സി.റ്റി. മേരി, പി.കെ. ഓമന, കെ.പി. സുധാകരൻ എന്നിവർ പ്രസംഗിച്ചു.