കേരള വേലന്‍ മഹാജനസഭയുടെ താലപ്പൊലി
വൈക്കം: വൈക്കത്തഷ്ട്മിയുടെ 6-ാം ഉത്സവ ദിവസം കേരള വേലന്‍ മഹാജനസഭ താലപ്പൊലി നടത്തി. തെക്കേ നട കാളിയമ്മ നട ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലിയ്ക്ക് താലൂക്ക് വനിതാ പ്രസിഡന്റ് കെ.കെ. ഉഷ, സെക്രട്ടറി പത്മാ മുരളി, സുധര്‍മ്മ, ബീനാ കൃഷ്ണന്‍, രാധ, കൃഷ്ണകുമാരി, ഇന്ദിര ബാബു, സൗമ്യ താലൂക്ക് കമ്മറ്റി പ്രസിഡന്റ് എം.കെ. രവി, സെക്രട്ടറി ബി. മുരളി, എസ്. സഹദേവന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഇ. മണിയന്‍ ഡി. കുമാര്‍, ബാബു കുറിച്ചി എന്നിവര്‍ നേതൃത്ത്വം നല്‍കി.