കേരളീയം പുരസ്കാരം സൂര്യഗായത്രി ഏറ്റുവാങ്ങി
വൈക്കം: വൈക്കം സ്വദേശിനി സൂര്യഗായത്രി കേരളീയം പുരസ്കാരം ഏറ്റുവാങ്ങി. ഡോക്ടർ എ.പി.ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ കേരളപിറവി ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരം ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ട്കായൽ നീന്തികയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് എലൈറ്റ് ബുക്ക് ഓഫ് റെക്കോഡ്സ് എന്നീ മൂന്ന് റെക്കോർഡുകൾ കരസ്തമാക്കിയ പത്തുവയസുകാരി സൂര്യഗായത്രി ആന്റോ ആന്റണി എം.പി യിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് നടന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, അഡ്വ.ഐ.ബി സതീഷ്, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി ജയചന്ദ്രൻ, എ.പി.ജെ അബ്‌ദുൾ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ തുടങ്ങി കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. വൈക്കം പുളിഞ്ചുവട് നെടുവേലി മഠത്തിപ്പറമ്പ് വീട്ടിൽ സുമീഷ്, രാഖി ദമ്പതികളുടെ മകളും വൈക്കം ലീസ്യു സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ് സൂര്യഗായത്രി.