|
Loading Weather...
Follow Us:
BREAKING

കേരളോത്സവം: വിളംബര ഘോഷയാത്ര നടത്തി

കേരളോത്സവം: വിളംബര ഘോഷയാത്ര നടത്തി
കേരളോത്സവത്തിന്റെ വിളംബര ഘോഷയാത്ര വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍ നിന്നും സമ്മേളന സ്ഥലത്തേക്ക് പുറപ്പെടുന്നു

വൈക്കം: കുട്ടികളിലെ കലാ കായിക അറിവുകള്‍ പ്രകടിപ്പിക്കുന്നതിനും പ്രോത്സാഹപ്പിക്കുന്നതിനുമായി സംസ്ഥാന യുവജന ക്ഷേമബോര്‍ഡും വൈക്കം നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ വിളംബര ഘോഷയാത്ര ആകര്‍ഷകമായി. വൈക്കം ടൗണിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികൾ ഘോഷയാത്രയില്‍ അണിചേര്‍ന്നു. 1, 2 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ചാണ് മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍ നിന്നും വിളംബര ഘോഷയാത്ര സമ്മേളന സ്ഥലത്തേക്ക് പുറപ്പെട്ടു. ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ്, വൈസ് ചെയര്‍മാന്‍ പി. ടി. സുഭാഷ്, വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, സെക്രട്ടറി ആര്‍. രജ്ഞിത്ത് നായര്‍, കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, എന്‍. അയ്യപ്പന്‍, ബിന്ധു ഷാജി, എബ്രഹാം പഴേകടവന്‍, സിന്ധു സജീവന്‍, ജി. രാജശേഖരന്‍, ലേഖ അശോകന്‍, കെ.ബി. ഗിരിജകുമാരി, രാജശ്രീ വേണുഗോപാല്‍, പി.ഡി. വിജിമോള്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.