കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്
കോട്ടയം: ഒരു പവന് 3000 രൂപയോളം വര്‍ധിച്ചു. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് നിഗമനം. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 2760 രൂപ വര്‍ധിച്ച് 107550 രൂപയിലെത്തി. ഗ്രാമിന് 345 രൂപ വര്‍ധിച്ച് 13445 രൂപയുമായി. 99000 രൂപ വരെ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില വീണ്ടും കുതിപ്പ് തുടങ്ങിയത്.

ആഗോള വിപണിയില്‍ കാറ്റ് മാറിവീശാന്‍ തുടങ്ങിയതോടെ സ്വര്‍ണവില ഇനി വലിയ മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11050 രൂപയായി ഉയര്‍ന്നു. പവന് 88400 രൂപയുമായി. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8605 രൂപയിലെത്തി. പവന് 68840 രൂപയുമായി. 9 കാരറ്റ് ഗ്രാമിന് 5550 രൂപയും പവന് 44400 രൂപയിലുമെത്തി. വെള്ളി വിലയിലും ഇന്ന് വലിയ കുതിപ്പുണ്ടായി. ഗ്രാമിന് 250 രൂപയും പത്ത് ഗ്രാമിന് 2500 രൂപയുമാണ് ഇന്നത്തെ വെള്ളി വില.
Comments ()