ഭാരവാഹികളെ തിരഞ്ഞെടുത്തു
കോട്ടയം: കേരളത്തിൽ സ്ത്രീകൾക്ക് അനുവദിച്ചിട്ടുള്ള സൗജന്യ ബസ് യാത്ര സൂപ്പർ ഫാസ്റ്റ് ഉൾപ്പടെ എല്ലാ കെ.സ്.ആർ.ടി.സി ബസ്സുകളിലും അനുവദിക്കണമെന്ന് കേരളാ വനിതാ കോൺഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളാ വനിതാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റായി ഷിജി വിൻസെന്റ്, വൈസ് പ്രസിഡന്റായി അഡ്വ. എലിസബത്ത് മാത്യൂവിനെയും, സെക്രട്ടറിയായി മനുമോൾ, ജോയിന്റ് സെക്രട്ടറിയായി സൗമ്യ. എസ്, ട്രഷററായി ഷീബി സന്തോഷ്, ജില്ലാ കമ്മിറ്റിയിലേക്ക് ബിന്ദു മോൾ, ആനി മാത്യൂ, സുധാ സന്തോഷ്, രാധാമണി മോഹനൻ എന്നിവരെ തെരഞ്ഞെടുത്തു.
നിയോജക മണ്ഡലം ജനറൽ ബോഡി മീററിഗ് കെ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാലാ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ്(എം) നിയോജക മണ്ഡലം പ്രസിഡന്റ് ലൂക്ക് മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ജോയി ചെറുപുഷ്പം, റെജി ആറാക്കൻ, എം.സി. അബ്രാഹം, ബാബു ജോസഫ്, രാജു പട്ടശ്ശേരി, ടെൽസൻ തോമസ്, മോളി കുര്യൻ, അരുൺ, കനക, സൗമ്യ ബിജു, മിനി റെജി എന്നിവർ പ്രസംഗിച്ചു.
Comments ()