|
Loading Weather...
Follow Us:
BREAKING

കലാ പരിപാടികൾ ഫ്ലൈ ഓവറിലിരുന്നും കാണാം

കലാ പരിപാടികൾ ഫ്ലൈ ഓവറിലിരുന്നും കാണാം

ആർ.സുരേഷ് ബാബു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ കലാപരിപാടി കാണുവാൻ എത്തുന്നവർക്ക് ആവശ്യത്തിന് കസേര ഇല്ലാതെ വന്നതോടെയാണ് ആസ്വാദകർ കലാമണ്ഡപത്തിൽ ഫ്ലൈ ഓവറിൽ ഇരുന്നു പരിപാടികൾ കണ്ടത്. കലാമണ്ഡപത്തിൽ ആവശ്യത്തിന് കസേര ഇല്ലന്ന് പരാതിയും ഇതു സംബന്ധിച്ച് വാർത്തയും പത്രമാദ്ധ്യമങ്ങളിൽ വന്നിട്ടും നടപടി ഉണ്ടായില്ല. മുന്നിൽ കസേര നിരത്തിയാൽ പിന്നിലുളളവർ എഴുന്നേറ്റു നിന്നു കാണേണ്ട അവസ്ഥയാണ്. മുൻ ഉപദേശക സമിതി 200 ഉം കായംകുളം സ്വദേശിയായ ഭക്തൻ 270 കസേരയും ഏകദേശം രണ്ടു മാസം മുൻ പ് സമർപ്പിച്ചിരുന്നു. മുൻ കാലങ്ങളിൽ അഷ്ടമിക്കാലത്ത് ആവശ്യമായ കസേര വടകയ്ക്ക് എടുത്ത് കലാമണ്ഡപത്തിൽ ഇട്ടിരുന്നു.