കലയാട്ടം-2026 ന് സമാപനമായി
വൈക്കം: ഗവ.യു.പി.എസ് മറവന്തുരുത്തിലെ 116 ആം വാർഷിക ആഘോഷമായ 'കലയാട്ടം-2026' ന് സമാപനമായി. സ്കൂൾ വാർഷിക ആഘോഷത്തിന്റെ സമാപനചടങ്ങുകൾ മറവന്തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി തങ്കരാജ് മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമാ ബിനു, വാർഡ് മെമ്പർമാർ ആയ വനജ അനിൽകുമാർ, അഞ്ജു പി.എസ്, ബിന്ദു സുനിൽ, മല്ലികാ രമേശൻ, എന്നിവരും എസ്.എം.സി ചെയർമാൻ ആർ. ഗിരിമോൻ, എം.പി.ടി.എ പ്രസിഡന്റ് സൗദാ നവാസ് എന്നിവരും ആശംസകൾ നേർന്നു. അദ്ധ്യപകനായ ബോബി ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് മരങ്ങോലിൽ മറിയം മത്തായി ചാരിറ്റബിൾ ട്രസ്റ്റിന്റെ മെഡലുകളും ഷീൽഡുകളും വിതരണം ചെയ്തു. എൻഡോമെന്റുകളുടെ വിതരണവും ഉണ്ടായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പി.ടി.എ പ്രസിഡന്റ് അഡ്വ.പി.ആർ. പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മാസ്റ്റർ സി.പി. പ്രമോദ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് വി.പി ജയകുമാർ നന്ദിയും പറഞ്ഞു.
Comments ()